ആനക്കയം: മുസ്ലിം ലീഗിെൻറ ആദ്യകാല സംഘാടകനും കെ.എ.ടി.എഫ് പ്രവർത്തകനുമായിരുന്ന പാണായി സ്വദേശി വാളാമ്പറമ്പൻ ആലിക്കോയ മാസ്റ്റർ (82) നിര്യാതനായി. ദീർഘകാലം മഞ്ചേരി സൗത്ത് ഗവ. എൽ.പി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: തട്ടായിൽ ഖദീജ. മക്കൾ: വി.പി. അഹമദ് ബഷീർ (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), ഫാത്തിമ, അബ്ദുൽ റസാഖ് (എടരിക്കോട് സ്പിന്നിങ് മിൽ), സക്കീന. മരുമക്കൾ: കെ.സി. കുഞ്ഞാപ്പു ഒഴുകൂർ, സലീന ബഷീർ കാരാപറമ്പ് (മാനേജർ, എം.ഡി.സി ബാങ്ക്, മോങ്ങം ബ്രാഞ്ച്), ഷാലിന നൂർജഹാൻ കൂട്ടിലങ്ങാടി (അക്ഷയ, മലപ്പുറം).