അഞ്ചൽ: കോവിഡ് ബാധയെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ കഴിഞ്ഞുവന്നയാൾ മരിച്ചു. മലമേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ഗോപകുമാർ (50) ആണ് മരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ലൈവ് സ്റ്റോക് ഇൻസ്പെക്ടറായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലേഖ. മക്കൾ: ശ്രീനാഥ്, ശ്രീരാജ്.