ചങ്ങനാശ്ശേരി: അംബ ആയുർവേദ വൈദ്യശാല സ്ഥാപകൻ പരേതനായ വൈദ്യകലാനിധി പി.ആർ. ഭാസ്കരൻ നായരുടെ ഭാര്യ ലീലാവതിയമ്മ (86) നിര്യാതയായി. ആലുവ അമ്മണത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. എ.ബി. ശശിധരൻ നായർ (അംബ ആയുർവേദ ആശുപത്രി, ചങ്ങനാശ്ശേരി), എ.എൽ. ചന്ദ്രിക, സുധ. മരുമക്കൾ: സുമ എസ്. നായർ, പരേതനായ ബി. ഉണ്ണികൃഷ്ണൻ (ജനറൽ മാനേജർ, എച്ച്.ഐ.എൽ, ഏലൂർ), എസ്. രഘുപ്രസാദ് (റിട്ട. ചീഫ് എൻജിനീയർ, കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.