പരപ്പനങ്ങാടി: രാമനാട്ടുകര ബൈപ്പാസില്‍ ബൈക്കപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. ചിറമംഗലം കുരിക്കള്‍ റോഡ് സ്വദേശി വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിെൻറ മകന് മുഹമ്മദ് റഹീസ് (24) ആണ് മരിച്ചത്. രാമനാട്ടുകര ൈഫ്ല ഓവറിലായിരുന്നു അപകടം. റഹീസ് പരപ്പനങ്ങാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു. കൂടെ യാത്രചെയ്തിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാവ്: സുഹറ. സഹോദരങ്ങള്‍: ഫാത്തിമ റജ, ഫാത്തിമ റഹന.