മക്കരപ്പറമ്പ്: കുഴിയേങ്ങൽ തെക്കേതിൽ ഉണ്ണീൻ ഹാജി (84) നിര്യാതനായി. പഴയകാല ഗ്രാമീണ കർഷകനായിരുന്ന ഉണ്ണീൻ ഹാജി ദീർഘകാലം വിദേശത്തും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: കദിയുമ്മ മേലേ വിളക്കത്തിൽ (വടക്കാങ്ങര). മക്കൾ: റംല, നസീമ, മുഹമ്മദ് (ജിദ്ദ), റസിയ, സാജിദ. മരുമക്കൾ: സൈനുദ്ദീൻ പെരിമ്പലം, അയമു വറ്റല്ലൂർ (ജിദ്ദ), സമീറ കരിഞ്ചാപ്പാടി, ബഷീർ കാവതികുളം കോട്ടക്കൽ (ജിദ്ദ), റഷീദ് പരവക്കൽ.