രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു
മുളങ്കുന്നത്തുകാവ്: കോളങ്ങാട്ടുകരയിൽ ദമ്പതികളെ കിടപ്പുമുറിയിൽ തൂങ്ങിമ രിച്ച നിലയിൽ കണ്ടെത്തി. കണ്ണംപുഴ പുല്ലോക്കാരൻ വറീതിെൻറ മകൻ പോൾ (64), ഭാര്യ ശോഭന (57) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരുദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. മുളങ്കുന്നത്തുകാവ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. മക്കൾ: ജിനു, അനു. മരുമക്കൾ: അഞ്ജു, ജൂലി.