എരുമപ്പെട്ടി: പതിയാരം മൂത്തേടത്തുപടി വീട്ടിൽ ശങ്കരൻകുട്ടി (76) കോവിഡ് ബാധിച്ച് മരിച്ചു. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ രണ്ടാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചെറുതുരുത്തി ശാന്തിതീരത്ത് നടത്തി. ഭാര്യ: പാറുക്കുട്ടി. മക്കൾ: രമണി, മണികണ്ഠൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, ബീന.
തളിക്കുളം: ബ്ലോക്ക് ഓഫിസിന് പടിഞ്ഞാറ് മാരാത്ത് പരേതനായ കരുണാകരെൻറ മകൻ ഉണ്ണികൃഷ്ണൻ (60)കോവിഡ് ബാധിച്ച് മരിച്ചു. അർബുദ രോഗിയായ ഉണ്ണികൃഷ്ണന് കഴിഞ്ഞമാസം 26ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ നേരത്തെ വിദേശത്തായിരുന്നു. ഭാര്യ: ലത. മക്കളില്ല.