ബാലരാമപുരം: കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നേമം ഇടക്കോട് വാറുവിളാകത്ത് വീട്ടിൽ രാജേഷ് (38) മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരന് ഗുരുതരപരിക്ക്. വെള്ളിയാഴ്ച ഉച്ചക്ക് 1.45ന് ബാലരാമപുരം മുടവൂർപാറയിലാണ് അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നും ബാലരാമപുരത്തേക്ക് പോയ ബൈക്കിനെ അതേദിശയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിനടിയിൽപെട്ട രാജേഷ് ഗുരുതരപരിക്കേറ്റ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.