വാഴൂർ: ചാമംപതാൽ കരിങ്ങനാട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ പി.ജി. രാധാമണിയമ്മ (80) നിര്യാതയായി. മക്കൾ: പി.പി. ശോഭനകുമാരി, പി.പി. അനിൽകുമാർ (മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ), പി.പി. സുരേഷ്കുമാർ (എസ്.വി.ആർ.വി എൻ.എസ്.എസ് എച്ച്.എസ്.എസ്). മരുമക്കൾ: ഗീത ജി. പണിക്കർ, സോമിനി കെ. നായർ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.