കോതമംഗലം: സി.എം.സി പാവനാത്മ പ്രോവിന്സിലെ കുറുപ്പംപടി മഠാംഗം സിസ്റ്റർ വിമല മേരി (79) നിര്യാതയായി. കോടിക്കുളം ചാലില്‍ പരേതരായ വര്‍ഗീസ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. ആരക്കുഴ, കോതമംഗലം, വാഴക്കുളം ഹോളി ട്രിനിറ്റി മഠങ്ങളില്‍ സുപ്പീരിയറായും മൂവാറ്റുപുഴ, ആരക്കുഴ സ്കൂളുകളില്‍ ദീര്‍ഘനാള്‍ അധ്യാപികയായും പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൊടുപുഴ, കുറുപ്പംപടി മഠങ്ങളിലും അംഗമായിരുന്നിട്ടുണ്ട്. സഹോദരങ്ങള്‍: സി.വി. ജോസഫ് (അമേരിക്ക), പരേതരായ സി.വി. ഉലഹന്നാന്, സി.വി. കുര്യന്, സി.വി. ജോര്‍ജ്, അന്നക്കുട്ടി കുന്നുംപുറം.