കുടമാളൂർ: പള്ളിയിൽനിന്ന് തിരിച്ചുവരാൻ മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ചുവീണ് മരിച്ചു. കുടമാളൂർ തുണ്ടിപ്പറമ്പിൽ പരേതനായ ജോസഫ് തോമസിെൻറ ഭാര്യ ഷൈനി തോമസാണ് (58) മരിച്ചത്. ബുധനാഴ്ച രാവിലെ കുടമാളൂർ പള്ളിയിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ അമ്പാടി അപകട വളവിലാണ് സംഭവം. മകൻ ഓടിച്ച ബൈക്ക് വഴിയിലെ കുഴിയിൽ വീണതിനെത്തുടർന്ന് ഷൈനി റോഡിൽ തെറിച്ചുവീണു. തലക്ക് ഗുരുതര പരിക്കേറ്റ ഷൈനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച മരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുടമാളൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡാനി (ആസ്ട്രേലിയ), ഡോണി, ഡിനു. മരുമക്കൾ: ടിനു കോതമംഗലം, അഞ്ജു കുടമാളൂർ.