എടവനക്കാട്: കരൾരോഗത്തിന് ചികിത്സയിലിരുന്നയാൾ കോവിഡ് ബാധിച്ച് മരിച്ചു. എടവനക്കാട് ഓടമ്പിള്ളിത്തറ മാധവെൻറ മകൻ സാബുവാണ് (51) മരിച്ചത്. കരൾ രോഗത്തിന് ശസ്ത്രക്രിയ നിർദേശിച്ചിട്ട് ഒരു വർഷമായി. ഹൈബി ഈഡൻ എം.പിയുെടയും എസ്.ശർമ എം.എൽ.എയുെടയും നേതൃത്വത്തിൽ ചികിത്സ സഹായഫണ്ട് സ്വരൂപിക്കുന്നതിനിെടയാണ് കഴിഞ്ഞമാസം 23ന് ശാരീരിക അസ്വസ്ഥതമൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: അനന്തു സാബു, ആദിത്യ സാബു. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചെറായി പൊതുശ്മശാനത്തിൽ.