കൊണ്ടോട്ടി: കൊണ്ടോട്ടി ബൈപാസ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊട്ടപ്പുറം ചോയക്കാട് പുത്തന്‍ വീട്ടില്‍ കോയയുടെ മകന് റിംഷാദാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഉടന്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലൽ എത്തിച്ചെങ്കിലും മരിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രവവര്ത്തകനും കൊട്ടപ്പുറം യൂനിറ്റ് സര്‍ഗലയം സെക്രട്ടറിയുമായിരുന്നു. മാതാവ്: സലീന (വെണ്ണേങ്കോട് പള്ളിയാളി). സഹോദരങ്ങള്‍: റിംഷിദ, റിസ്വാന്, മുഹമ്മദ് റാസില്‍.