ശ്രീകൃഷ്ണപുരം: മരം മുറിക്കുന്നതിനിടെ സമീപത്തെ ഉണങ്ങിയ തെങ്ങ് ദേഹത്തുവീണ് മരംവെട്ടുകാരൻ മരിച്ചു.കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി തോണിപ്പള്ളയിൽ കണ്ണനാണ് (58) മരിച്ചത്. അമ്മിനിക്കാട്ട് ശനിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. മരം മുറിക്കാൻവേണ്ടി സുഹൃത്ത് കൊമ്പുകൾ വെട്ടുന്നതിനിടെ ഒരുകൊമ്പ് സമീപത്തെ ഉണങ്ങിയ തെങ്ങിൽ പതിച്ചു ഇതോടെ തെങ്ങ് പൊട്ടി കണ്ണെൻറ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: സുധീരൻ, സുകന്യ, സുഭാഷ്, സുപ്രിയ. മരുമക്കൾ: സബിത, രഞ്ജീഷ്, ആതിര, നാരായണൻകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.