കൊല്ലങ്കോട്: മീങ്കര ഡാമിൽ തമിഴ്നാട് സ്വദേശിയുടേതെന്ന് കരുതുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചക്ക് ഡാമിനു സമീപമുള്ളവരാണ് മൃതദേഹം കണ്ടെത്.കൊല്ലങ്കോട് പൊലീസ് എത്തി മൃതദേഹം കരക്ക് കയറ്റി. ഏകദേശം നാലു ദിവസം പഴക്കമുള്ളതിനാൽ ആളെ തിരിച്ചറിയാനോ പ്രായം നിശ്ചയിക്കാനോ കഴിഞ്ഞില്ല. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിയതാണെന്ന് കരുതുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.