കോട്ടക്കൽ: ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തവനൂർ കാഞ്ഞിരക്കുറ്റി താന്നിക്കൽ ഗോപാലകൃഷ്ണെൻറ മകൻ അഭിലാഷാണ് (32) മരിച്ചത്. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ രണ്ടത്താണിയിൽ ഇയാൾ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് ആശുപത്രിയിൽ ചികിത്സക്കിടെ രാത്രി പന്ത്രണ്ടോടെയാണ് മരിച്ചത്. മാതാവ്: പ്രസന്നകുമാരി. ഭാര്യ: വിസ്മയ. മകൾ: ശ്രീപാർവതി. കോട്ടക്കൽ പാണ്ഡ മംഗലത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്.