ഓയൂർ: വിദ്യാർഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ പുത്തൻവിളയിൽ മൂഴിയിൽ തോട്ടത്തിൽ വീട്ടിൽ മനു-സോണി ദമ്പതികളുടെ മകൻ ആദിത്യൻ (അച്ചു,15) ആണ് മരിച്ചത്. പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: ആർദ്ര. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്.