പേരാമ്പ്ര: പേരാമ്പ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി അംഗവുമായ കിഴിഞ്ഞാണ്യം കുഞ്ഞിരാമന് (71) നിര്യാതനായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്തംഗം, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ബി.ഡി.സി.എല്‍ ചെയര്മാന്, സേവാദള്‍ ബ്ലോക്ക് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: പ്രജീഷ് (ദുബൈ), പ്രവീഷ്, പ്രവീണ്‍. മരുമകള്‍: ദിവ്യശ്രീ (കോഴിക്കോട്). സഹോദരങ്ങള്‍: സരോജിനി, സൗമിനി, പരേതനായ അപ്പനായര്‍.