വാടാനപ്പള്ളി: കൂട്ടുകാരോടൊപ്പം ഏങ്ങണ്ടിയൂര്‍ പനയംകുളങ്ങര ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചേറ്റുവ കടവിന് പടിഞ്ഞാറ് ഇസ്മായില്‍ ഹാജി കോളനിയില്‍ പുതുവീട്ടില്‍ ഹക്കീം-ഷാജിത ദമ്പതികളുടെ ഏകമകന് ഹബീബാണ് (15) മരിച്ചത്. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഹബീബിനെ മുങ്ങിയെടുത്ത് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാടൂര്‍ അലീമുല്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.