ചെറുതുരുത്തി: ചുങ്കം ചൂണ്ടപറമ്പിൽ വീട്ടിൽ നഫീസ (68) കോവിഡ് ബാധിച്ച് മരിച്ചു. മൂന്നു ദിവസം മുമ്പ് അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഭർത്താവ്: മാഹിൻ (കേരള മുസ്ലിം ജമാഅത്ത് ചെറുതുരുത്തി സർക്കിൾ പ്രസിഡൻറ്). മക്കൾ: ഷമീർ, ഷാഫി, സാബിറ, ഷഫീക്ക്. മരുമക്കൾ: ഖമറുന്നിസ, മുംതാസ്, ജാഫർ, അസ്മാബി.
അരിമ്പൂർ: കോവിൽ റോഡിൽ കാട്ടിപറമ്പിൽ മുകുന്ദെൻറ ഭാര്യ സുഭദ്ര (68) കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ: അഭിജിത്ത്. മരുമകൾ: അഞ്ജന. സംസ്കാരം ചൊവ്വാഴ്ച രാവിലെ10ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം വടൂക്കര ശ്മശാനത്തിൽ.