കൊടുങ്ങല്ലൂർ: തനിച്ച് താമസിച്ചിരുന്ന വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സി.ഐ ഓഫിസിന് പടിഞ്ഞാറ് ഭാരത് നഗറിൽ താമസിക്കുന്ന കാട്ടിൽ ചിറ്റേഴത്ത് പരേതനായ രാമൻകുട്ടി മേനോെൻറ ഭാര്യ നല്ലയിൽ കോമളവല്ലിയെയാണ് (87) വീട്ടിലെ കിടപ്പുമുറിയിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറ്റം അടിക്കാൻ വന്ന ജോലിക്കാരി കോമളവല്ലിയെ വിളിച്ചിട്ടും വീടിെൻറ വാതിൽ തുറക്കാത്തതിനാൽ സമീപ പ്രദേശത്ത് താമസിക്കുന്ന മകളെയും അയൽവാസികളെയും വിളിച്ചുവരുത്തുകയായിരുന്നു. ഇവർ വീടിെൻറ പിറകിലെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് മരിച്ചു വയോധിക കിടക്കുന്നതായി കണ്ടത്. തലക്കേറ്റ മുറിവിൽനിന്ന് ചോര വാർന്നാണ് മരിച്ചതെന്ന് കരുതുന്നു. വീടിെൻറ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവരുടെ മക്കളെല്ലാം വിവാഹം കഴിഞ്ഞ് മറ്റ് സ്ഥലങ്ങളാലാണ് താമസിക്കുന്നത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.