എരുമപ്പെട്ടി: തെരുവ്നായ് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. വെള്ളറക്കാട് സീനിയർ ഗ്രൗണ്ടിന് സമീപം കളത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ അപ്പുവിെൻറ മകൻ പ്രദീപ് കുമാറാണ് (അമ്പാടി - 43) മരിച്ചത്. ബൈക്ക് ഓടിച്ച വെള്ളറക്കാട് പള്ളിയത്ത്പടിക്കൽ വീട്ടിൽ ഷാജിക്ക് (43) പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ പഴിയോട്ടുമുറി പാത്രമംഗലം റോഡിലാണ് അപകടം. ഇരുവരേയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് ഏഴോടെ പ്രദീപ് കുമാർ മരിച്ചു. ഇരുവരും പാത്രമംഗലം പുഴയിൽ മീൻ പിടിച്ച ശേഷം തിരികെ വീട്ടിലേക്ക് വരികയായിരുന്നു. മൃതദേഹം പസേ്റ്റുേമാർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രദീപ് കുമാർ അവിവാഹിതനാണ്. മാതാവ്: കുഞ്ഞമ്മിണി. സഹോദരങ്ങൾ: പ്രതീഷ്, പ്രീത, സ്മിത.