രാമപുരം: സമസ്ത വിദ്യാഭ്യാസ ബോർഡ് റിട്ട. മുഫത്തിശും മതപ്രഭാഷകനും പുഴക്കാട്ടിരി മഹല്ല് ജുമാമസ്ജിദ് പ്രസിഡൻറുമായിരുന്ന നടുവഞ്ചേരി എൻ. മുഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി. മക്കരപറമ്പ് പുണർപ്പ യു.പി സ്കൂളിൽനിന്ന് 1952ൽ ഇ.എസ്.എസ്.എൽ.സി പാസായശേഷം മതപഠനം പൂർത്തീകരിച്ച് നിരവധി പള്ളിദർസുകളിലും മദ്റസകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. പഴയകാല മതപ്രഭാഷകരിൽ പ്രധാനിയായിരുന്നു. മങ്കട മണ്ഡലം ജംഇയ്യതുൽ ഉലമ അംഗവും സുന്നി മഹല്ല് ഫെഡറേഷൻ ട്രഷററും ജംഇയ്യതുൽ മുഅല്ലിമീൻ, മദ്റസ മാനേജ്മെൻറ് അസോസിയേഷൻ എന്നിവയുടെ പ്രധാന ഭാരവാഹിയുമായിരുന്നു. കേരളത്തിലെ വിവിധ റേഞ്ചുകളിൽ സമസ്ത മദ്റസ വിദ്യാഭ്യാസ ഓഫിസറായി സേവനംചെയ്തിട്ടുണ്ട്. 31 വർഷമായി പുഴക്കാട്ടിരി മഹല്ല് പ്രസിഡൻറാണ്.
ഭാര്യ: കക്കാട്ടിൽ മൈമൂന (പാതിരമണ്ണ). മക്കൾ: അബ്ദുൽ ഹക്കീം (മക്ക), അബ്ദുൽ ഹമീദ്, മുഹമ്മദ് ഹനീഫ മക്ക (പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി), ആരിഫ, റാബിയ, അബ്ദുൽ റഉൗഫ്, ബുഷ്റ. മരുമക്കൾ: ഉമ്മുസൽമ പിത്തൻ (കടുങ്ങപുരം), നജാത്ത് വെന്തൊടി (വടക്കേമണ്ണ), ഉമ്മുറാബിയ പുത്തനങ്ങാടി (കരിങ്കല്ലത്താണി), മുജീബ് മഠത്തൊടി (വഴിപ്പാറ), മുഹമ്മദ് കോയ വിലങ്ങൻപറമ്പിൽ (വൈലോങ്ങര), സുമിന കറ്റാട്ടുപുറം (ഒറോടംപാലം), ഹബീബ് ചക്കരതൊടി (വറ്റല്ലൂർ).