അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളജിന് സമീപം ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഹരിപ്പാട് മുട്ടം രഞ്ജിതാലയത്തിൽ രഘുവിെൻറ മകൻ രാഹുലാണ് (21) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. ഹരിപ്പാടുനിന്ന് കളർകോട്ടെ വാഹന ഷോറൂമിലേക്ക് പോകുകയായിരുന്നു രാഹുൽ.