ചെങ്ങന്നൂർ: സ്വാതന്ത്ര്യസമര സേനാനിയും ചെങ്ങന്നൂരിലെ മുതിർന്ന അഭിഭാഷകനും ആയ പുലിയൂർ പേരിശ്ശേരി മലക്കീഴ് നടുക്കേൽ വാരിയത്ത് വീട്ടിൽ എം. ശ്രീധര വാരിയർ (94) പാലക്കാട്ടെ മകെൻറ വസതിയിൽ നിര്യാതനായി. പ്രമുഖ സിവിൽ അഭിഭാഷകനായിരുന്ന വാരിയർ 55 വർഷം കോടതിയിൽ പ്രാക്ടീസ് നടത്തി. ചെങ്ങന്നൂർ നഗരസഭയുടെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അഭിഭാഷകനായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. ശ്രീമൂലം പ്രജാ സമിതി അംഗമായിരുന്ന പരേതനായ മാധവ വാര്യരുടെ മകനാണ്. ഭാര്യ: ബുധനൂർ വടക്കേ വാരിയം കുടുംബാംഗം പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: എസ്. കുസുമ കുമാരി, എസ്. സോമനാഥ വാരിയർ (എറണാകുളം), എസ്. സതീഷ് കുമാർ (പാലക്കാട്), പരേതനായ എസ്. വേണുകുമാർ. മരുമക്കൾ: പി.ആർ. രുദ്ര വാരിയർ, ലത വേണുകുമാർ, അംബിക സോമൻ, പുഷ്പ സതീഷ്.