ചങ്ങനാശ്ശേരി: സി.പി.ഐ കുറിച്ചി മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ മണ്ഡലം കമ്മിറ്റി അംഗവുമായ സചിവോത്തമപുരം പുതുപ്പറമ്പില്‍ അപ്പുക്കുട്ടെൻറ മകന് പി.എ. ഗോപിദാസ് (65) നിര്യാതനായി. ജോയൻറ് കൗണ്‍സില്‍ മുന്‍ കോട്ടയം ജില്ല സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, യുവകലാ സാഹിതി ജില്ല കമ്മിറ്റി അംഗം, സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ കോട്ടയം, ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വിജയമ്മ. മക്കള്‍: ഗോപിക, നീതു, ഗായത്രി. മരുമകന്: സനീഷ് തൊടുപുഴ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.