വൈപ്പിന്‍: ഓട്ടോറിക്ഷയില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് തെറിച്ച് റോഡില്‍ വീണ യുവാവ് ബസ് കയറി മരിച്ചു. വളപ്പ് ബീച്ച് കളത്തിപറമ്പില്‍ നടരാജെൻറ മകന് നിബിന്രാജാണ് (24) മരിച്ചത്. ഗോശ്രീ ജങ്ഷനില്‍ തട്ടുകട നടത്തുന്ന യുവാവ് വീട്ടിലേക്ക് വരുകയായിരുന്നു. വൈപ്പിന്‍ പള്ളിപ്പുറം സംസ്ഥാനപാതയില്‍ ഓച്ചന്തുരുത്ത് കമ്പനിപ്പീടിക ബസ് സ്റ്റോപ്പിനുസമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ സ്കൂട്ടറിെൻറ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതുവഴി വന്ന ബസ് ശരീരത്തിലൂെട കയറി. സഹോദരന് നിഖില്‍രാജ് 10 വര്‍ഷം മുമ്പ് ഗോശ്രീ ജങ്ഷനില്‍ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. മാതാവ്: അംബിക. സഹോദരി: നിത്യ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച മുരുക്കുംപാടം ശ്മശാനത്തില്‍ സംസ്കരിക്കും.