ആമ്പല്ലൂര്‍: വ്യായാമം ചെയ്യുന്നതിനിടെ കേബിള്‍ ടി.വി ഓപറേറ്റര്‍ കുഴഞ്ഞുവീണ് മരിച്ചു.വരന്തരപ്പിള്ളി പള്ളിക്കുന്ന് ഐനിക്കല്‍ നരേപറമ്പില്‍ തോമസിെൻറ മകന് അഗസ്റ്റിനാണ് (ആച്ചു-58) മരിച്ചത്. വരാക്കര പള്ളിക്കുന്ന് മേഖലയിലെ കേരള വിഷന്‍ കേബിള്‍ ടി.വി ഓപറേറ്ററും പുതുക്കാട് ഇന്‍ഫോ നെക്സസ് കേബിള്‍ നെറ്റ്വര്ക് ഡയറക്ടറുമാണ്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സംഭവം. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.