കാഞ്ഞിരപ്പുഴ: വിവാഹദിനത്തിെൻറ തലേന്ന് പ്രതിശ്രുതവരനെ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം ചേട്ടൻപടിയിൽ കളരിക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകൻ രഞ്ജിത്തിനെയാണ് (30) വീടിന് സമീപത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കുന്നംകുളം സ്വദേശിനിയായ യുവതിയുമായി ബുധനാഴ്ച വിവാഹം നടക്കാനിരിക്കെയാണ് സംഭവം. വിവാഹം കോവിഡിനെ തുടർന്ന് നീട്ടിെവച്ചതായിരുന്നു. വിദേശത്തായിരുന്ന യുവാവ് നാട്ടിലെത്തി വീടിന് സമീപത്തെ ലോഡ്ജിൽ താമസിച്ച് ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞദിവസം വിവാഹവസ്ത്രമുൾപ്പെടെ വാങ്ങാൻ മണ്ണാർക്കാട്ട് വന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ലോഡ്ജിലാണ് യുവാവ് തിങ്കളാഴ്ച തങ്ങിയിരുന്നത്. രാവിലെ പുറത്ത് കാണാത്തതിനാൽ ബന്ധുക്കൾ ലോഡ്ജിൽ അന്വേഷിച്ചുചെന്നപ്പോൾ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു. വിദേശത്ത് പോകുന്നതിനുമുമ്പ് മണ്ണാർക്കാട്ടെ വസ്ത്രശാലയിലെ ജീവനക്കാരനായിരുന്നു രഞ്ജിത്ത്.