കൊല്ലങ്കോട്: കാമ്പ്രത്ത് ചള്ളയിൽ ചായക്കട നടത്തിയിരുന്ന പഴയപാതയിൽ പരേതനായ കോയ റാവുത്തറുടെ മകൻ ഹുസൈൻ (60) കോവിഡ് ബാധിച്ച് മരിച്ചു. പനിബാധിച്ച് ചികിത്സയിലായിരുന്നു. ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ഉമ്മുസൽമ. മക്കൾ: അബ്ദുല്ല, മുത്തലിഫ്, റംല. മരുമക്കൾ: അലിഫ് റാജ്, മുനീറ, ഫൗസിയ.