കൊല്ലങ്കോട്: മുതലമട മാമ്പള്ളം മണിക്കെൻറ മകൻ നാരായണൻകുട്ടിയെ (32) ചുള്ളിയാർ ഡാമിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെയിൻറിങ് ജോലിക്കാരനാണ്. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: ജയൻ, പ്രതീഷ് കുമാർ, ഉഷ.