കഞ്ചിക്കോട്: കഞ്ചിക്കോട് കപ്പലിംഗത്തിെൻറ മകൻ ശരവണൻ (45) പുഴയിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ ശരവണൻ പുഴയിലെ ചളിയിലകപ്പെടുകയായിരുന്നു. കഞ്ചിക്കോട് അഗ്നി രക്ഷാസേന മൃതദേഹം പുറത്തെടുത്ത് ജില്ല ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.