തൊടുപുഴ: ഈസ്റ്റ് മുതലിയാർമഠം മൂലാശ്ശേരിയിൽ ജോസഫ് ജോർജ് (78) ലണ്ടനിൽ നിര്യാതനായി. ഭാര്യ: ആനിക്കാട് കുഴിവേലിൽ കുടുംബാംഗം ത്രേസ്യാമ്മ (റിട്ട. അധ്യാപിക, എം.എം യു.പി.എസ്, മീന്മുട്ടി). മക്കൾ: ജയ്മോൻ ജോർജ് (യു.കെ), ജേക്കബ് ജോർജ് (യു.എസ്), ഡോ. നിപ്സി ജോർജ് (യു.കെ). മരുമക്കൾ: സിനു ജോർജ് ചെമ്പിത്താനം മാന്നാനം (യു.കെ), ഗ്രേസ് വലിയപറമ്പിൽ (യു.എസ്), ഡോ. അനൂപ് കോശി മാത്യു തൂമ്പുങ്കൽ കോഴിക്കോട് (യു.കെ). സംസ്കാരം പിന്നീട്.