പത്തിരിപ്പാല: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന മണ്ണൂർ മമ്മിളികുന്നിൽ പരേതനായ കിട്ടയുടെ മകൻ എം. ഹരിദാസൻ (60) നിര്യാതനായി. 2005-10 വർഷത്തിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2010-15 വർഷം സ്ഥിരം സമിതി ചെയർമാനായി. സി.പി.എം മണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം, നഗരിപ്പുറം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ചുമട്ടുതൊഴിലാളി യൂനിയൻ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബേബി ലത. മക്കൾ: ഹരിത, പ്രീതി (മണ്ണൂർ സർവിസ് സഹകരണ ബാങ്ക്). മരുമകൻ: പ്രകാശൻ.