മഞ്ചേരി: വായപ്പാറപ്പടി ഹൗസിങ് കോളനിയിൽ വെള്ളാറേത്ത് വീട്ടിൽ വി.കെ. വത്സമ്മ (68) നിര്യാതയായി. റിട്ട. അധ്യാപികയാണ്. കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് അംഗം, വായപ്പാറപ്പടി റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, മഞ്ചേരി പബ്ലിക് ലൈബ്രറി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.ടി.എ മലപ്പുറം ജില്ല മുൻ സെക്രട്ടറി വി.സി. തോമസാണ് ഭർത്താവ്.
മക്കൾ: അജയ് സി. തോമസ്( സ്വീൻസ് ടെക്നോളജീസ് -സി.ഇ.ഒ, ഇംഗ്ലണ്ട്), സുഭാഷ്. കെ. തോമസ്( എൻവെസ്റ്റ്നെറ്റ് -എച്ച്.ആർ മാനേജർ, തിരുവനന്തപുരം). മരുമക്കൾ: ടീന (ഇംഗ്ലണ്ട്), ജനിഫർ (തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച മലപ്പുറം ജറുസലേം മാർത്തോമ പള്ളി സെമിത്തേരിയായ അങ്ങാടിപ്പുറം മാലപ്പറമ്പിൽ നടക്കും.