പഴയന്നൂർ: ഭഗവതി ക്ഷേത്രത്തിലെ വാദ്യകലാകാരനും വേട്ടക്കൊരുമകൻ കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാടുമായിരുന്ന മാങ്ങോട്ട് മധു (മധു സ്വാമി-62) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടർന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങൾ: പങ്കജാക്ഷൻ, വിജയകുമാരി, ശോഭന, പരേതനായ ശശിധരൻ.