ഫറോക്ക്: പഴയകാല വ്യവസായിയും വ്യാപാര പ്രമുഖനും ഫാറൂഖ് കോളജ് റൗളത്തുൽ ഉലൂം അസോസിയേഷൻ ട്രഷററും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ദീനി രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അഡ്വ. വേങ്ങാട്ട് വീരാൻ ഹാജി (86) നിര്യാതനായി. ഫാറൂഖ് ട്രെയിനിങ് കോളജ് മാനേജിങ് കമ്മിറ്റി അംഗം, അൽ ഫാറൂഖ് റെസിഡൻഷ്യൽ സ്കൂൾ ട്രഷറർ, കരുവൻതിരുത്തി യതീംഖാന കമ്മിറ്റി ട്രഷറർ, ഓർഫനേജ് അസോസിയേഷൻ കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ്, ഫറോക്ക് ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറ്, വേങ്ങാട്ട് കുടുംബ സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്, ഫറോക്ക് മഹല്ല് ദുരിതാശ്വാസ കമ്മിറ്റി പ്രസിഡൻറ്, ഫറോക്ക് എം.എസ്.എസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: കളത്തിങ്ങൽ മുന്നിലകം ഫാത്തിമ എന്ന ഇമ്മു. മക്കൾ: ആസിഫ് ഹസൻ (അൽഫാറൂക്ക് എജുക്കേഷൻ സെൻറർ മാനേജിങ് കമ്മിറ്റി സെക്രട്ടറി), അഫ്സൽ ഇസ്മായിൽ (വിജു അസോസിയേറ്റ്സ്, ഫറോക്ക്), റസിയ,ആരിഫ,ജമീല, മൈമൂന. മരുമക്കൾ: പി.വി. അബ്ദുൽ ജലീൽ (ഒതായി, എടവണ്ണ), പരേതനായ അബ്ദുൽ അസീസ്, എ.പി. ഹസ്സൻ (എ.ആർ നഗർ), ടി.കെ. അബ്ദുൽ മജീദ്, സിറാജ് മേത്തർ (എറണാകുളം), സെറിൻ മുണ്ടോളി, ഷാഹിന മറിയം. സഹോദരങ്ങൾ: വി.ഇസ്മായിൽ ഹാജി, ഫാത്തിമ, ആയിശാബി, ഇയ്യാത്തു, ഇത്തിക്കുട്ടി, മറിയം, പരേതരായ വി.പക്കു ഹാജി, വി.മമ്മു ഹാജി, വി.അഹമ്മദ് കുട്ടി ഹാജി, ഇമ്പിച്ചാമിനബി.