പേരാമ്പ്ര: മുതിര്‍ന്ന ഫോട്ടോഗ്രാഫറും വാഹിനി സ്റ്റുഡിയോ ഉടമയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കൈതക്കല്‍ പുറ്റാട് വട്ടക്കണ്ടി നാരായണന് (70) നിര്യാതനായി. കോവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജില്ല വോളിബാള്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും, ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മുന്‍ ജില്ല കമ്മിറ്റി അംഗമായിരുന്നു. സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം പഴയകാല വോളിബാള്‍ താരവും സംഘാടകനുമായിരുന്നു. ഭാര്യ: സതി. മകള്‍: ഭാഗ്യശ്രീ. സഹോദരങ്ങള്‍: കാർത്യായനി, ശാന്ത, രാമകൃഷ്ണന്, പ്രദീപന്, പരേതരായ കമല, ചന്ദ്രന്.