അമ്പലപ്പുഴ: അമ്പലപ്പുഴ കോമന പൂവത്തിൽ എം. നാരായണൻ തമ്പി (97) നിര്യാതനായി. 2005-10 കാലയളവിൽ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ ജ്യോതി (നാഗർകോവിൽ), ശ്രീകുമാർ (ഗൾഫ്), ഗീത (ബംഗളൂരു), ലത (റിട്ട. ഹെഡ്മിസ്ട്രസ്), പ്രീത (കായംകുളം). മരുമക്കൾ: വേണു ഗോപാലൻ തമ്പി, രാജേശ്വരി, രവീന്ദ്രൻ നായർ, വേണു, പരേതനായ മോഹൻ.