വൈക്കം: കോവിഡ് ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ മരിച്ചു. വൈക്കം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വെള്ളൂർ വെളിയിൽ മാത്യൂസാണ് (51) മരിച്ചത്. അസുഖ ബാധിതനായതിനെ തുടർന്ന് നവംബർ 21നാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചു. ഭാര്യ: ബിൻസി. മക്കൾ: മോസസ്, ജേക്കബ്.