കുണ്ടറ: ഹൃദയാഘാതത്തെ തുടർന്ന് കുണ്ടറ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കാഞ്ഞിരകോട് അസു ഭവനിൽ പുരുഷോത്തമെൻറയും ഓമനയുടെയും മകൻ സതീശൻ (56) ആണ് മരിച്ചത്. 20 വർഷമായി ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. സഹോദരങ്ങൾ: സുരേഷ്, ഷൈലജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.