മുഹമ്മ: മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മ ആറാം വാർഡ് പുതുവേലിയിൽ പി.എൻ. ഗോപിനാഥൻ (86) നിര്യാതനായി. സേവാദൾ സെക്രട്ടറി, കോൺഗ്രസ് മുഹമ്മ മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡൻറ്, ചേർത്തല ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ്, വെള്ള കക്ക സഹകരണ സംഘം 144 ഡിപ്പോ ഓഫിസർ, എസ്.എൻ.ഡി.പി ചേർത്തല യൂനിയൻ കൗൺസിലർ, എസ്.എൻ.ഡി.പി ശാഖ 498 വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുഹമ്മ ഭവന നിർമാണ സഹകരണ സംഘത്തിെൻറ പ്രസിഡൻറായി 36 വർഷം പ്രവർത്തിച്ചു. ഭാര്യ: സുദർശന. മക്കൾ: ഗോപകുമാർ (ബി.എസ്.എഫ്), ഗോപാൽ, സുശീല. മരുമക്കൾ: സുജാത, കവിത.