കോഴിക്കോട്: ക്രൗൺ മോട്ടോഴ്സ് ഉടമ പണിക്കർ റോഡ് കാരുണ്യത്തിൽ പരേതനായ എം.സി. ജേക്കബിെൻറ ഭാര്യ ഏലിയാമ്മ (87) ഈസ്റ്റ് ഹിൽ കൊത്തൂർ അമ്പലത്തിനു സമീപം നിര്യാതയായി. കോട്ടയം വടവാതൂർ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സൈമൺ ജേക്കബ് (ക്രൗൺ എൻറർപ്രൈസസ്, നടക്കാവ്), എലിസബത്ത് (ബംഗളൂരു), പരേതനായ നെൽസൺ. മരുമക്കൾ: സുജ, കേണൽ പി.സി. എബ്രഹാം (ബംഗളൂരു), റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ബിലാത്തികുളം സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.