കൊടുവള്ളി: മാനിപുരം തിരുത്തിമ്മൽ പി.കെ. മൊയ്തീൻ കുട്ടി ഹാജി (76) നിര്യാതനായി. പി.കെ.എം വുഡ് ഇൻഡസ്ട്രീസ് ഉടമയായിരുന്നു. മാനിപുരം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, ഹിദായത്തുസ്സിബ്യാൻ മദ്റസ കമ്മിറ്റി പ്രസിഡൻറ്, വള്ളിയാട് സുന്നി മസ്ജിദ് പ്രസിഡൻറ്, കരീറ്റിപറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. ഭാര്യമാർ: റാബിയ, പരേതയായ ആയിഷ. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ ബഷീർ, അബ്ദുൽ നാസർ, അബ്ദുൽ അസീസ്, അബ്ദുൽ സലീം, ഷാഹുൽ ഹമീദ്, സൗദ ബീവി, ഖമറുന്നിസ. മരുമക്കൾ: സി. മുജീബ് റഹ്മാൻ, നസീർ, സഹീറ, ഫൗസല, ശബ്ന, ജാസ്മിൻ, ശാക്കിറ, റഹ്മത്ത്. സഹോദരങ്ങൾ: ആയിശ, പരേതരായ പി.കെ. മുഹമ്മദ് ഹാജി, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരീറ്റിപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.