ഇരിങ്ങോൾ: പെരുമ്പാവൂർ പോസ്റ്റ് ഓഫിസിലെ റിട്ട. ടെലഗ്രാം മെസഞ്ചർ ഇരിങ്ങോൾ പട്ടശ്ശേരി മനപ്പടി പുത്തേത്തുകുടി പി.വി. കുര്യാക്കോസ് (87) നിര്യാതനായി. ഭാര്യ: നെല്ലിക്കുഴി പുളിമൂട്ടിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: ഗീവർഗീസ് പൗലോസ്, ജോയി, മാത്തുക്കുട്ടി. മരുമക്കൾ: വത്സ, സൂസൻ, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മകൻ ഗീവർഗീസിെൻറ വൈദ്യശാലപ്പടിയിലെ ഭവനത്തിൽ ശുശ്രൂഷക്കുശേഷം ഇരിങ്ങോൾ സെൻറ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.