കുറിച്ചി: മുണ്ടപ്ലാമൂട്ടിൽ പരേതനായ എം.എസ്. സക്കറിയയുടെ (മുൻ ട്രാവൻകൂർ സിമൻറ്സ് ഉദ്യോഗസ്ഥൻ) ഭാര്യ സാറാമ്മ സക്കറിയ (86) നിര്യാതയായി. പള്ളം തരകൻ വീട്ടിലായ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സ്കറിയ (ട്രാവൻകൂർ സിമൻറ്സ് മുൻ ഉദ്യോഗസ്ഥൻ), കുര്യൻ (ഡൽഹി), അന്നമ്മ ജോയി (യു.കെ), മറിയാമ്മ (ട്രാവൻകൂർ സിമൻറ്സ്). മരുമക്കൾ: പൊന്നമ്മ (കാട്ടൂത്തറ തിരുവല്ല), ഷീല കുര്യൻ (കണ്ണാടിശ്ശേരിൽ കാർത്തികപ്പള്ളിൽ), ജോയിച്ചൻ മാടമണ്ണിൽ (യു.കെ), വിജി എം. തോമസ് വാളംപറമ്പിൽ പള്ളം (മുൻ ട്രാവൻകൂർ സിമൻറ്സ് ഉദ്യോഗസ്ഥൻ, കേരള കോൺഗ്രസ് -എം സംസ്ഥാന മീഡിയ കോഓഡിനേറ്റർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പാക്കിൽ കാരമ്മൂട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.