ചാത്തന്നൂർ: ദേശീയപാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇത്തിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരൻ കൂരാപ്പള്ളി ലക്ഷ്മി ഭവനിൽ അരവിന്ദാക്ഷൻ (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ശീമാട്ടിയിൽ ഇയാൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു. ഭാര്യ: ലീലാകുമാരി. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമകൻ: ശിവസുദൻ.