ആമ്പല്ലൂർ: തൃക്കൂർ വെള്ളാനിക്കോട് മാപ്രാണത്തുകാരൻ ആൻറു (65) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. നവംബർ 21നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളാനിക്കോട് സെൻററിൽ ചായക്കട നടത്തിവരുകയായിരുന്നു.
ഇരിങ്ങാലക്കുട: ചുങ്കം സ്വദേശി അന്തിക്കാട്ട് വീട്ടിൽ വത്സൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. വൃക്ക രോഗിയായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലാലൂർ ക്രിമിറ്റോറിയത്തിൽ നടത്തി. ഭാര്യ: സരള. മക്കൾ: സ്വിത, വിശ്വനാഥ്. മരുമക്കൾ: വേണുഗോപാൽ, റിജു.
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട് വട്ടപ്പാറ മൂലേടത്ത് ഔസേപ്പിെൻറ ഭാര്യ ശോഭന (65) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. നവംബർ 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.