കോഴിക്കോട്: അജ്മാനിലെ അൽസലാം മെഡിക്കൽ സെൻറർ ഉടമ കാസർകോട്ട് ബണ്ടിച്ചാൽ ഡോ. സയ്യിദ് മുഹമ്മദ് (78) അജ്മാനിൽ നിര്യാതനായി. 1975ൽ യു.എ.ഇയിലെത്തിയ ഡോക്ടർ 1986 വരെ ദുബൈ ഇറാനിയൻ ആശുപത്രിയിൽ പ്രവർത്തിച്ചു. പിന്നീട് അജ്മാനിൽ അൽസലാം മെഡിക്കൽ സെൻറർ തുടങ്ങുകയായിരുന്നു. കോഴിക്കോട് മിംസിെൻറ മുൻ ഡയറക്ടർമാരിലൊരാളാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പറായിരുന്നു. ഭാര്യ: ജുബൈരി (മാനേജർ, അൽ വഫ ഫാർമസി, അജ്മാൻ). മക്കൾ: ഡോ. സുമേറ, സയ്യിദ് ഫയാസ് (ആസ്േട്രലിയ), ഡോ. ഷമീന സയ്യിദ് (ഖത്തർ). മരുമക്കൾ: ഡോ. ശബീൽ, ഡോ. സാഹീർ ഉമ്മർ (ഖത്തർ), നൈല സലീം (കോഴിക്കോട്). ഇത്തിഹാദ് മെഡിക്കൽ സെൻറർ, അൽ വഫ ഫാർമസി (അജ്മാൻ), അൽഫ മെഡിക്കൽ സെൻറർ (ഷാർജ) എന്നിവയുടെ ഉടമസ്ഥരിൽ ഒരാളായിരുന്നു.