രാമനാട്ടുകര: ആരോഗ്യവകുപ്പ് റിട്ട. അഡീഷനൽ ഡയറക്ടർ ഡോ. എം.പി. അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ (76) എയർപോർട്ട് റോഡ് ‘അഹ്സൻ’ വീട്ടിൽ നിര്യാതയായി. ന്യൂ മാഹി കൊച്ചിൻ ഹൗസിൽ പരേതരായ ആലിക്കോയ -കല്ലാപുതിയവീട്ടിൽ അദവി ദമ്പതികളുടെ മകളാണ്. മക്കൾ: ഡോ. ഔസാഫ് അഹ്സൻ (കെ.എം.സി.ടി മെഡിക്കൽ കോളജ്), റമീസ അബൂബക്കർ, അഫ്ത്താബ് അഹമ്മദ് (ഖത്തർ). മരുമക്കൾ: റസീന ആയിഷ, ഹഷീറ (തലശ്ശേരി). സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ (ദുബൈ), അഷ്റഫ്, റഫീഖ്, സൈനബ, ഹസ്ന, സാഹിദ, പരേതരായ അബൂബക്കർ കോയ, സുഹറ.